Latest Article

2019, മാർച്ച് 2, ശനിയാഴ്‌ച

ഇത് കൂടെയില്ലാതെ CV അയക്കരുത്


Dear Colleagues,

Greetings of the Day!!

നമ്മുടെ കേരളത്തിലെ കലാലയങ്ങളിൽ നിന്നും വിവിധ ബിരുദങ്ങൾ കരസ്ഥമാക്കി വരുന്ന ഭൂരിഭാഗം ഉദ്യോഗാർത്ഥികക്കും, ഇത് എന്താണെന്നു അറിയില്ല. അവർ തങ്ങളുടെ CV അയക്കുമ്പോൾ ഏകദേശം ചുവടെ ചേർത്തിരിക്കുന്ന ചിത്രത്തിലേതു പോലെയാണ് അയക്കാറുള്ളത്.
മറ്റു ചിലർ ചുവടെ ചേർത്തിരിക്കുന്ന ചിത്രത്തിലെ പോലെ, അയക്കുന്ന ഇമെയിലിനു, "Subject line" പോലും ചേർക്കാറില്ല.
CV അയക്കുമ്പോൾ, കൂട്ടുകാരന് വാട്ട്സാപ്പിൽ meme അയക്കുന്ന ലാഘവത്തോടെ ഒരിക്കലും അയക്കരുത്.

ഉദ്യോഗാര്‍ത്ഥി അയക്കുന്ന CV,  ഉദ്യോഗാര്‍ത്ഥിയുടെ ഭാവി തൊഴിൽദാതാവിന് / മാനേജറിന് (Future Employer / Manager) അയക്കുന്ന ആദ്യത്തെ ഔദ്യോഗികമായ (Official) ഇമെയിൽ ആണ്. അത് ഉദ്യോഗാര്‍ത്ഥിയുടെ പ്രാഥമിക വിലയിരുത്തലിനും, First Impression മുള്ള മാർഗ്ഗം കൂടിയാണ്.

ചിലർ CV അയക്കുമ്പോൾ ഇമെയിൽ ബോഡിയിൽ 'PFA' എന്ന് മാത്രം എഴുതി അയക്കാറുണ്ട്, അതും ശരിയായ രീതി അല്ല.തങ്ങളുടേതായിട്ടുള്ള പ്രവർത്തനമണ്ഡലങ്ങളിൽ വർഷങ്ങളുടെ അനുഭവപരിജ്ഞാനം ഉള്ളവർ പോലും തങ്ങളുടെ CV അയക്കുമ്പോൾ ഉദാസീനത കാണിക്കുന്നതായി കാണാറുണ്ട്.

എന്താണ് കവർ ലെറ്റർ/ COVER LETTER ?

 ഉദ്യോഗാര്‍ത്ഥി അയക്കുന്ന CV ക്കു / Job Application നു ഒരു ഹ്രസ്വവും, ഔപചാരികവും ആയ, ഒരു പേജിൽ ഒതുങ്ങുന്ന, ഒരു കത്ത് ആണ് കവർ ലെറ്റർ (Covering Letter.) CV/ Resume അയച്ചു ജോലിക്ക് അപേക്ഷിക്കുക എന്നത്, ഒരു കച്ചവടം നടത്തുന്നത് പോലെയാണ്. ഈ കച്ചവടത്തിൽ നിങ്ങൾ, നിങ്ങളെ തന്നെയാണ് sell ചെയുന്നത്. ഒരു mobile വിളിക്കുമ്പോൾ അതിൻ്റെ നിർമാതാവ് അതിൻ്റെ ഗുണഗണങ്ങൾ വിശദീകരിച്ചു പരസ്യങ്ങളും, leaflet കാളും publish ചെയ്യാറുണ്ട്. ഉദ്യോഗാർത്ഥി എന്ന product-ൻ്റെ ഗുണഗണങ്ങൾ ആകർഷകമായി പരസ്യപ്പെടുത്തുകയാണ് CV, Resume, കവർ ലെറ്റർ എന്നവയിലൂടെ ചെയ്യണ്ടത് എന്ന ആശയത്തിലൂന്നി വേണം അവ നിർമ്മിക്കേണ്ടത്. ഒരു കമ്പനിയിൽ, ഒരു തസ്തികയിലേക്ക് ആയിരക്കണക്കിന് CV/Resume കൾ ആണ് ഒരു HR Managerന് അല്ലെങ്കിൽ റിക്രൂട്ടറിനു ലഭിക്കുന്നത്. അതിൽ നിന്ന് ആദ്യത്തെ സ്ക്രീനിംഗിൽ തിരഞ്ഞെടുക്കകപ്പെടുന്നത് പത്തോ,പതിനഞ്ചോ മാത്രം. ഓരോ CV യും shortlist ചെയ്യാൻ എടുക്കുന്ന സമയം അറ മിനിറ്റിനും താഴെയാണ്. ഈ സമയത്തിനുള്ളിൽ ആ മാനേജറിനെ ഇല്ലെങ്കിൽ റിക്രൂട്ടറിനെ സ്വാധീനിക്കാൻ കഴിയുന്ന രീതിയിൽ നമ്മുടെ സിവിയെ യും, കവർ ലെറ്ററായും വിദഗ്ദ്ധമായി രൂപപ്പെടുത്തണം. "In your esteemed organization", "My expertise and skills" തുടങ്ങിയ സർവ്വസാധാരണമായ പ്രയോഗങ്ങൾ കണ്ടു മടുത്തിട്ടുള്ളവർ ആണ് നിങ്ങളുടെ CV / കവർ ലെറ്റർ കാണുവാൻ പോകുന്നത്, അതിനാൽ മറ്റുള്ളവരുടെ CV-യോ കവർ ലെറ്റാറോ, അതിലെ വാക്യങ്ങളോ copy/paste ചെയ്യാതെ, സ്വന്തമായി യഥാർത്ഥമായി എഴുതുവാൻ ശ്രെമിക്കുക. CV/Cover Letter എന്നിവ എഴുതുന്നത് ഒറ്റ ഇരുപ്പിൽ ഒറ്റ തവണ ചെയ്തു തീർക്കുവാനുള്ളതല്ല. പല പ്രവശ്യം വീണ്ടും വീണ്ടും എഴുതി, തിരുത്തി ഒരു പൂർണത കൈവരുത്തുക. എല്ലാ professionals-ഉം സ്വന്തമായി കുറ്റമറ്റ ഒരു CV/Cover letter എഴുതുവാൻ പപ്രാപ്തർ ആയിരിക്കണം. സ്വന്തമായി എഴുതുവാൻ കഴിയുന്നില്ലെങ്കിൽ മാത്രം ഒരു Professional CV Writer-ടെ സേവനം തേടാവുന്നതാണ്.

കവർ ലെറ്ററിൻ്റെ ഘടന എങ്ങനെയാണ്?

ഒരു കവർ ലെറ്ററിനു എല്ലാ തരം കത്തുകളെയും പോലെ മൂന്ന് ഭാഗങ്ങൾ  ആണ് ഉണ്ടായിരിക്കേണ്ടത്. ഇത് മൂന്നു ചെറിയ ഖണ്‌ഡികകളിലായി എഴുതുക. 
  1. ആമുഖം: ഒന്നാമത്തെ ഖണ്‌ഡികയിൽ ആമുഖമായി, കത്തിൻ്റെ ഉദ്ദേശ്യം, ഏതു തസ്തികയിലേക്ക് ആണ് അപേക്ഷിക്കുന്നത്, ഈ അവസരത്തെക്കുറിച്ചു, എവിടെ നിന്ന് വിവരം ലഭിച്ചു, എന്നീ വിവരങ്ങൾ  ഉൾപ്പെടുത്താം.
    ഈ ആമുഖം,  ബാക്കി കവർ ലെറ്ററും CV മുഴുവനായും വായിക്കുവാൻ പ്രേരിപ്പിക്കുന്നതായിരിക്കണം.
  2. കാതൽ: കവർ ലെറ്റെറിൻ്റെ ഓരോ വാക്കുകളും, ഖണ്‌ഡികകളും തുല്യമായ പ്രാധാന്യം ഉള്ളവ തന്നെയാണ്. കവർ ലെറ്റെറിൻ്റെ രണ്ടാമത്തെയും കാതലുമായ ഖണ്‌ഡികയിൽ, ഉദ്യോഗാര്ഥി തൻ്റെ വിദ്യാഭ്യാസത്തിൻ്റെയും, ജോലി സംബന്ധമായ അനുഭവസമ്പത്തിന്റെയും  ഒരു രത്നചുരുക്കം നൽകണം. കൂടെ attach ചെയുന്ന CV-യിൽ എല്ലാം വിവരിച്ചിട്ടുള്ളതിനാൽ, കവർ ലെറ്ററിൽ സംഗ്രഹം മാത്രം മതി, വിവരണം ഒഴിവാക്കുക.
  3. ഉപസംഹാരം:  മൂന്നാമത്തെയും അവസാനത്തെയും ആയ ഈ ഖണ്‌ഡിക. "CALL TO ACTION " രീതിയിൽ ആയിരിക്കണം ക്രമപ്പെടുത്തേണ്ടത്. Recruitment പ്രക്രിയയുടെ അടുത്ത ഘട്ടങ്ങളെക്കുറിച്ചു ഉദ്യോഗാർത്ഥിക്കുള്ള താല്പര്യവും, ഉത്സാഹവും ലഖുവായി പ്രകടിപ്പിക്കണം.
നിങ്ങളുടെ ചോദ്യങ്ങളും, അഭിപ്രായങ്ങളും താഴെ comment box-ൽ രേഖപെടുത്തുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Pages