ഏതെല്ലാം വിവരങ്ങൾ ആണ് നിങ്ങളുടെ റെസ്യൂമെയിൽ ചേർത്ത് കൂടാത്തത്?
CV, Resume, Cover Letter എന്നിവ തയാറാക്കുമ്പോൾ അനുഭവസമ്പന്നർക്കും, പുതിയ ഉദ്യോഗാര്ഥികൾക്കും അതിൽ എന്തെല്ലാം ചേർക്കണം,എന്തെല്ലാം വിവരങ്ങൾ ചേർത്തുകൂടാ എന്ന് സംശയം ഉണ്ടാകാറുണ്ട്. പലപ്പോഴും, പലരും, ചേർക്കേണ്ട വിവരങ്ങൾ വിട്ടുപോവുകയും, ആവശ്യമില്ലാത്ത വിവരങ്ങൾ ചേർക്കുകയും ചെയ്യാറുണ്ട്. ഏതെല്ലാം വിവരങ്ങൾ ആണ് റെസ്യൂമെയിൽ ചേർക്കേണ്ടാത്തതു എന്നാണ് ഇവിടെ വിവരിക്കുന്നത്.
- ഈ പത്തു കാര്യങ്ങൾ നിങ്ങളുടെ Resume-ൽ ചേർക്കരുത്
- ശമ്പളചരിത്രം/ Salary History
ഓരോ കമ്പനികൾക്കും, തങ്ങളുടെ ജീവനക്കാർക്ക് നൽകുന്ന ശമ്പളം, ആനുകൂല്യങ്ങൾ, സൗകര്യങ്ങൾ (Salary, Incentives, Benefits, Allowances, Food, Accommodation, Transportation Etc.) എന്നിവക്കു തങ്ങളുടേതായ നിലവാര/ മാനദണ്ഡങ്ങൾ ഉണ്ട്. ഒരേ തരം പ്രവർത്തന മണ്ഡലങ്ങളിൽ ഉള്ള കമ്പനികൾ ആണെങ്കിൽ പോലും, ഒരോ കമ്പനിയുടെയും ശമ്പള-അനുകുല്യങ്ങളുടെ നിലവാരം വ്യത്യസ്‍തമായിരിക്കും. അതിനാൽ ഒരിക്കലും ശമ്പളചരിത്രം,interview process -ൻ്റെ ഇടക്ക് ചോദിച്ചാൽ മാത്രം, പഴയ ശമ്പളത്തിൻ്റെ വിവരം, payslip എന്നിവ നൽകുക. ഒരിക്കലും അത് CV, Cover Letter, Resume എന്നിവയിൽ ഉൾപ്പെടുത്താതെ ഇരിക്കുക.
- ഉദ്ദേശ്യം / Objective / Career Objective / Resume Objective
ഒരു recruiter-ക്കു ഒരു CV/Resume അയക്കുമ്പോൾ, അത്തിൻ്റെ ഉദ്ദേശലക്ഷ്യം വ്യക്തമാണ്. ആശയപരമായി പുതുമുഖകാർക്കു (Freshers) ഒരു Career Objective എഴുതണ്ടതായ ആവശ്യകത ഉള്ളു. അനുഭവസമ്പത്തുള്ളവർ Career Objective-നു പകരം ഒരു CAREER SUMMARY ആണ് എഴുതേണ്ടത്. വളരെയേറെ Resume-കളിലെ Career Objective, COPY >PASTE ആണ്. നിങ്ങളുടെ CV/ Resume-ൽ കാണുന്ന ഏതൊരു copy/paste വാക്യങ്ങളും, ആറു മാസം experience ഉള്ള ഒരു processional-നു പോലും, ആ CV/Resume-നെ കുറിച്ചുള്ള മതിപ്പു / ധാരണ ഇല്ലാതെയാക്കും. NEVER COPY PASTE IN A RESUME/CV. ഒരു വാക്ക് പോലും.
- HOBBIES / ഹോബികൾ / വിനോദവൃത്തി
നിങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട ഹോബികൾ അല്ലെങ്കിൽ, അനാവശ്യമായി സ്ഥലം കളയാനും, റിക്രൂട്ടറുടെ ശ്രദ്ധ നിങ്ങളുടെ യഥാർത്ഥ skills-ൽ നിന്നും തിരിക്കാനും മാത്രമേ ഉപകരിക്കൂ.
അതുമല്ലെങ്കിൽ അഭിമുഖസമയത്തു ഉദ്യോഗാർഥിയുടെ വ്യക്തിത്വം, interpersonal skills, ആശയവിനിമയപരമായ skills എന്നിവ പരിശോധിക്കാൻ വേണ്ടി ഹോബികളെക്കുറിച്ചു ചോദിക്കാം, അപ്പോൾ റെസ്യൂമെയിൽ മുൻകൂട്ടി എഴുതിയിരിക്കുന്ന ഹോബികളുമായി ബന്ധപ്പെട്ട അടിസ്ഥാനപരവും, ആനുകാലികവും ആയ വിഷയങ്ങളിൽ ഉത്തരം നല്കാൻ കഴിഞ്ഞില്ലെങ്കിൽ അവിടെ ഉദ്യോഗാർത്ഥിയുടെ മൂല്യനിർണയത്തെ പ്രതികൂലമായി ബാധിക്കും. ഉദാഹരണം: Hobby: Reading Novels, എന്ന് എഴുതിയാൽ ചോദിക്കുവാൻ സാധ്യത ഉള്ളവ; എന്ത് തരം നോവലുകൾ ആണ് വായിക്കുന്നത്?; അവസാനം ആയി വായിച്ചാ നോവൽ ഏതാണ്? ഇതുവരെ എത്ര നോവൽസ് വായിച്ചിട്ടുണ്ട്? ഏറ്റവും ഇഷ്ടപെട്ട നോവൽ ഏതാണ്; അത് എഴുതിയതു ആരാണ്? അദ്ദേഹത്തിന്/ ആ നോവലിന് കിട്ടിയ അവാർഡുകൾ ഏതാണ്?. അതിനാൽ ഹോബി ചില അവസരങ്ങളിൽ തലവേദന ആകാം, അങ്ങനെ ആകാതിരിക്കുവാൻ ശ്രദ്ധിക്കുക.
മതം/ജാതി/ RELIGION
പാരമ്പര്യമായി നമ്മൾ CV-യിൽ എഴുതുന്നതും, നല്ല കമ്പനികൾ നോക്കാത്തതും, നമ്മളുടെ ജോലിയുമായോ, skills-ഉം ആയോ യാതൊരു ബന്ധവുമില്ലാത്തതും, CV/Resume-യിൽ അനാവശ്യം ആയതുമായ കാര്യം. മതം എഴുതുന്നതുകൊണ്ടു എവിടെയെങ്കിലും ഗുണം ഉണ്ടാവുകയാണെങ്കിൽ, മറ്റുള്ള സ്ഥലത്തു ദോഷവും ഉണ്ടാകാം.
- Reference / Reference Contacts
Reference Contacts ചോദിച്ചാൽ മാത്രം നല്കുക. Job Application Form തന്നിട്ടുണ്ടെങ്കിൽ, അതിൽ ചോദിച്ചിട്ടുണ്ടെങ്കിൽ മാത്രം എഴുതുക.
- CV/Resume അയക്കുന്ന തീയതി
- ശാരീരിക അളവുകൾ
പൊക്കം, ഭാരം (Height -Weight) എന്നിവ.
- Irreverent Experience: നിങ്ങൾ അപേക്ഷിക്കുന്ന തസ്തികയുമായി ബന്ധം ഇല്ലാത്ത Work Experience
- Photo:
നിങ്ങളുടെ ഫോട്ടോ നിങ്ങളെ കുറിച്ച് മുൻവിധികൾ ഉണ്ടാക്കുവാനും, അഭിമുഖത്തിനുള്ള അവസരം നഷ്ടമാകാനും സാധ്യത ഉണ്ടാക്കിയേക്കാം.
- Non-professional E-mail ID: BeerLover123@gmail.com or CuteChick4life@yahoo.com crazysumesh@gmail.com ഇതുപോലെയുള്ള email-id കൾ ഒരിക്കലും CV/Resume-ൽ ഉൾപെടുത്തരുത്.
ദയവായി നിങ്ങളുടെ ചോദ്യങ്ങളും, അഭിപ്രായങ്ങളും താഴെ comment box-ൽ രേഖപെടുത്തുക.
ഓരോ കമ്പനികൾക്കും, തങ്ങളുടെ ജീവനക്കാർക്ക് നൽകുന്ന ശമ്പളം, ആനുകൂല്യങ്ങൾ, സൗകര്യങ്ങൾ (Salary, Incentives, Benefits, Allowances, Food, Accommodation, Transportation Etc.) എന്നിവക്കു തങ്ങളുടേതായ നിലവാര/ മാനദണ്ഡങ്ങൾ ഉണ്ട്. ഒരേ തരം പ്രവർത്തന മണ്ഡലങ്ങളിൽ ഉള്ള കമ്പനികൾ ആണെങ്കിൽ പോലും, ഒരോ കമ്പനിയുടെയും ശമ്പള-അനുകുല്യങ്ങളുടെ നിലവാരം വ്യത്യസ്‍തമായിരിക്കും. അതിനാൽ ഒരിക്കലും ശമ്പളചരിത്രം,interview process -ൻ്റെ ഇടക്ക് ചോദിച്ചാൽ മാത്രം, പഴയ ശമ്പളത്തിൻ്റെ വിവരം, payslip എന്നിവ നൽകുക. ഒരിക്കലും അത് CV, Cover Letter, Resume എന്നിവയിൽ ഉൾപ്പെടുത്താതെ ഇരിക്കുക.
ഒരു recruiter-ക്കു ഒരു CV/Resume അയക്കുമ്പോൾ, അത്തിൻ്റെ ഉദ്ദേശലക്ഷ്യം വ്യക്തമാണ്. ആശയപരമായി പുതുമുഖകാർക്കു (Freshers) ഒരു Career Objective എഴുതണ്ടതായ ആവശ്യകത ഉള്ളു. അനുഭവസമ്പത്തുള്ളവർ Career Objective-നു പകരം ഒരു CAREER SUMMARY ആണ് എഴുതേണ്ടത്. വളരെയേറെ Resume-കളിലെ Career Objective, COPY >PASTE ആണ്. നിങ്ങളുടെ CV/ Resume-ൽ കാണുന്ന ഏതൊരു copy/paste വാക്യങ്ങളും, ആറു മാസം experience ഉള്ള ഒരു processional-നു പോലും, ആ CV/Resume-നെ കുറിച്ചുള്ള മതിപ്പു / ധാരണ ഇല്ലാതെയാക്കും. NEVER COPY PASTE IN A RESUME/CV. ഒരു വാക്ക് പോലും.
നിങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട ഹോബികൾ അല്ലെങ്കിൽ, അനാവശ്യമായി സ്ഥലം കളയാനും, റിക്രൂട്ടറുടെ ശ്രദ്ധ നിങ്ങളുടെ യഥാർത്ഥ skills-ൽ നിന്നും തിരിക്കാനും മാത്രമേ ഉപകരിക്കൂ.
അതുമല്ലെങ്കിൽ അഭിമുഖസമയത്തു ഉദ്യോഗാർഥിയുടെ വ്യക്തിത്വം, interpersonal skills, ആശയവിനിമയപരമായ skills എന്നിവ പരിശോധിക്കാൻ വേണ്ടി ഹോബികളെക്കുറിച്ചു ചോദിക്കാം, അപ്പോൾ റെസ്യൂമെയിൽ മുൻകൂട്ടി എഴുതിയിരിക്കുന്ന ഹോബികളുമായി ബന്ധപ്പെട്ട അടിസ്ഥാനപരവും, ആനുകാലികവും ആയ വിഷയങ്ങളിൽ ഉത്തരം നല്കാൻ കഴിഞ്ഞില്ലെങ്കിൽ അവിടെ ഉദ്യോഗാർത്ഥിയുടെ മൂല്യനിർണയത്തെ പ്രതികൂലമായി ബാധിക്കും. ഉദാഹരണം: Hobby: Reading Novels, എന്ന് എഴുതിയാൽ ചോദിക്കുവാൻ സാധ്യത ഉള്ളവ; എന്ത് തരം നോവലുകൾ ആണ് വായിക്കുന്നത്?; അവസാനം ആയി വായിച്ചാ നോവൽ ഏതാണ്? ഇതുവരെ എത്ര നോവൽസ് വായിച്ചിട്ടുണ്ട്? ഏറ്റവും ഇഷ്ടപെട്ട നോവൽ ഏതാണ്; അത് എഴുതിയതു ആരാണ്? അദ്ദേഹത്തിന്/ ആ നോവലിന് കിട്ടിയ അവാർഡുകൾ ഏതാണ്?. അതിനാൽ ഹോബി ചില അവസരങ്ങളിൽ തലവേദന ആകാം, അങ്ങനെ ആകാതിരിക്കുവാൻ ശ്രദ്ധിക്കുക.
പാരമ്പര്യമായി നമ്മൾ CV-യിൽ എഴുതുന്നതും, നല്ല കമ്പനികൾ നോക്കാത്തതും, നമ്മളുടെ ജോലിയുമായോ, skills-ഉം ആയോ യാതൊരു ബന്ധവുമില്ലാത്തതും, CV/Resume-യിൽ അനാവശ്യം ആയതുമായ കാര്യം. മതം എഴുതുന്നതുകൊണ്ടു എവിടെയെങ്കിലും ഗുണം ഉണ്ടാവുകയാണെങ്കിൽ, മറ്റുള്ള സ്ഥലത്തു ദോഷവും ഉണ്ടാകാം.
Reference Contacts ചോദിച്ചാൽ മാത്രം നല്കുക. Job Application Form തന്നിട്ടുണ്ടെങ്കിൽ, അതിൽ ചോദിച്ചിട്ടുണ്ടെങ്കിൽ മാത്രം എഴുതുക.
പൊക്കം, ഭാരം (Height -Weight) എന്നിവ.
നിങ്ങളുടെ ഫോട്ടോ നിങ്ങളെ കുറിച്ച് മുൻവിധികൾ ഉണ്ടാക്കുവാനും, അഭിമുഖത്തിനുള്ള അവസരം നഷ്ടമാകാനും സാധ്യത ഉണ്ടാക്കിയേക്കാം.
Best Soccer Predictions | Most accurate Football Prediction Site 우리카지노 쿠폰 우리카지노 쿠폰 rb88 rb88 카지노 카지노 17Home Alone Genesis - THAKASINO
മറുപടിഇല്ലാതാക്കൂ